വളർത്തു നായയെ പാതി ഭക്ഷിച്ച നിലയിൽ കോരുത്തോട് കണ്ടങ്കയത്ത് വന്യമൃഗ ഭീഷണി
കോരുത്തോട് • കെട്ടിയിട്ടിരുന്ന വളർത്തുനായയെ ചത്ത നിലയിൽകണ്ടെത്തി.പാതി ഭക്ഷിച്ച നിലയിലാണ് ശരീര ഭാഗങ്ങൾ. വന്യമൃഗങ്ങളുടെ ആക്രമണം ആണെന്നാണ് സൂചന. കണ്ടെങ്കയം വനം അതിർത്തി പ്രദേശത്ത് താമസിക്കുന്ന ചെന്നിലത്ത് സാവിത്രിയുടെ വീട്ടിലെ നായയാണ് ചത്തത്. ശരീരത്തിന്റെ ഒരുഭാഗം തുറന്ന് വേർപെടുത്തിയി നിലയിലാണ് കാണപ്പെട്ടത്. സമീപത്ത് പുലിയുടെ കാൽപാടിന് സമാനമായ അടയാളങ്ങൾ കണ്ടെത്തി.മേഖലയിൽ വനപാലകർ അന്വേഷണം നടത്തി