പൊങ്കൽ : കേരളത്തിലെ ആറ് ജില്ലകൾക്ക് ഇന്ന് അവധി





 തിരുവനന്തപുരം : പൊങ്കൽ പ്രമാണിച്ച് കേരളത്തിൽ ആറ് ജില്ലകൾക്ക് സർക്കാർ ഇന്ന്  അവധി  പ്രഖ്യാപിച്ചു.

 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്ക് അവധി നൽകിയിട്ടുള്ളത്. പ്രാദേശിക അവധിയാണ് ഈ ജില്ലകൾക്ക് നൽകിയിരിക്കുന്നത്.
ബാങ്കുകൾ പ്രവർത്തിക്കും.

തമിഴ്നാട്ടിലെ ജനകീയ ഉത്സവമാണ് പൊങ്കൽ. അതിനാൽ തന്നെ കേരളവുമായി തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി നൽകിയിരിക്കുന്നത്.

ജനുവരി 12ന് തുടങ്ങി നാലുദിവസങ്ങളിലായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. വിളവെടുപ്പ് ഉത്സവമായ പൊങ്കൽ തമിഴരുടെ ഏറ്റവും പ്രധാനമായ ആഘോഷമാണ്.



أحدث أقدم