തിരുവനന്തപുരം: സംസ്ഥാനത്തെ പുതുക്കിയ മദ്യവില നാളെ പ്രാബല്യത്തില്‍ വരും.
അടിസ്ഥാന വിലയില്‍ ഏഴു ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പത്തു രൂപ മുതല്‍ 90 രൂപ വരെയാകും വര്‍ധന.
ഇതിനിടെ ഒന്നാം തീയതിയിലെ ഡ്രൈ ഡേ മാറ്റണമോയെന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ പുറത്തുവരും.
ഒപിആറിന്റെ 660 രൂപ വിലയുള്ള ഒരു ലീറ്റര്‍ മദ്യത്തിന് ഇനി മുതല്‍ 710 രൂപ നല്‍കേണ്ടി വരും.