ഐശ്വര്യ യാത്രക്ക് ആദരാഞ്ജലി; വീക്ഷണം പത്രത്തോട് കെ.പി.സി.സി വിശദീകരണം തേടി.







ഐശ്വര്യ യാത്രക്ക് ആദരാഞ്ജലി അര്‍പ്പിച്ചതില്‍ വീക്ഷണം പത്രത്തോട് കെ.പി.സി.സി വിശദീകരണം തേടി.

 ആശംസക്ക് പകരം ആദരാഞ്ജലികള്‍ എന്ന് പ്രയോഗിച്ചതിനാണ് വിശദീകരണം തേടിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്‍റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഞായറാഴ്ച വൈകിട്ടാണ് തുടക്കമാവുക. മഞ്ചേശ്വരത്ത് വൈകിട്ട് മൂന്നിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് യാത്ര ഉദ്ഘാടനം ചെയ്യുന്നത്.

യാത്രയ്ക്ക് ആശംസകള്‍ അര്‍പ്പിച്ച്‌ പത്രത്തിന്‍റെ അവസാന പേജില്‍ വന്ന പരസ്യത്തിലാണ് അബദ്ധം പറ്റിയത്. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്നാണ് ചേര്‍ത്തിട്ടുള്ളത്. അതിനു താഴെ പരസ്യദാതാക്കളുടെ പേരും വിവരങ്ങളുമുണ്ട്.


Previous Post Next Post