ആ​ട് ആ​ന്‍റ​ണി​യു​ടെ വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു




കൊച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​ണി​യ​ൻ​പി​ള്ള​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ആ​ട് ആ​ന്‍റ​ണി​യു​ടെ വ​ധ​ശി​ക്ഷ ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. 

പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ര്‍ മ​ണി​യ​ന്‍​പി​ള്ള​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് കോ​ട​തി വി​ധി. 2012 ജൂ​ണ്‍ 12നാ​ണ് സം​ഭ​വം.

ക​വ​ര്‍​ച്ച​ന​ട​ത്താ​ന്‍ ആ​യു​ധ​ങ്ങ​ളു​മാ​യി വാ​ഹ​ന​ത്തി​ലെ​ത്തി​യ ആ​ന്‍റ​ണി​യെ രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന ജോ​യി​യും മ​ണി​യ​ന്‍ പി​ള്ള​യും ചേ​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ര്‍​ന്ന് പോ​ലീ​സ് ജീ​പ്പി​ല്‍ ക​യ​റ്റു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.

കോ​യ​മ്പ​ത്തൂ​ര്‍-​പാ​ല​ക്കാ​ട് അ​തി​ര്‍​ത്തി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യ​വെ 2015 ഒ​ക്ടോ​ബ​ര്‍ 13ന് ​പാ​ല​ക്കാ​ട് പോ​ലീ​സാ​ണ് ആ​ന്‍റ​ണി​യെ പി​ടി​കൂ​ടി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി​യ​ത്.


أحدث أقدم