ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി സിബിഐ അന്വേഷണത്തിലുളള സ്റ്റേ നീക്കി ഹൈക്കോടതി



കൊച്ചി: ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ക്രമക്കേടില്‍ സിബിഐ അന്വേഷണത്തിലുളള സ്റ്റേ നീക്കി ഹൈക്കോടതി. സര്‍ക്കാരിന്റെയും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെയും ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാറിനെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവും ഹൈക്കോടതി തള്ളി.
എഫ്‌സിആര്‍എ നിയമങ്ങളടക്കമുള്ള സിബിഐയുടെ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി വിധി.

പദ്ധതിയില്‍ ക്രമക്കേട് ഉണ്ടായിയെന്നതിന് തെളിവാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം. ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷത്തിനുള്ള സ്‌റ്റേ കേസിനെ ബാധിക്കുന്നുവെന്നുമാണ് സിബിഐ കോടതിയെ ധരിപ്പിച്ചത്.
Previous Post Next Post