അപകടകരമായ ബസ് യാത്രകൾക്ക് പൂട്ടിടാൻ പോലീസ്…..




തിരുവനന്തപുരം: വാതിലുകള്‍ തുറന്നുവെച്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ക്കെതിരെ പരിശോധനയുമായി കേരള പോലീസ്. സെപ്റ്റംബര്‍ 23 മുതല്‍ 30 വരെ സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച സ്പെഷ്യല്‍ ഡ്രൈവില്‍ നിയമലംഘനം നടത്തിയ 2021 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. തുറന്നുവെച്ച വാതിലിലൂടെ യാത്രക്കാര്‍ തെറിച്ചുവീണുണ്ടായ അപകടങ്ങളില്‍ മരണങ്ങളും ഗുരുതര പരിക്കുകളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പോലീസ് പരിശോധന നടത്തിയത്.

നഗരങ്ങൾ കാണുക

തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ തുറന്നുവച്ച വാതിലിലൂടെ തെറിച്ചുവീണുണ്ടായ അപകടങ്ങളില്‍ യാത്രക്കാര്‍ മരണപ്പെടുകയും, തൃശൂര്‍ ജില്ലയില്‍ യാത്രക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തില്‍ ബസുകള്‍ ഓടുമ്പോള്‍ വാതിലുകള്‍ നിര്‍ബന്ധമായും അടച്ചിടുന്നുണ്ടെന്നും അവ സുരക്ഷിതമാണെന്നും ഉറപ്പുവരുത്താനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ഡ്രൈവിന്‍റെ ഭാഗമായി 31,408 ബസ്സുകള്‍ പരിശോധിക്കുകയും നിയമലംഘനം നടത്തിയ 2021 ബസ്സുകള്‍ക്കായി 5,57,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.

Previous Post Next Post