പാമ്പാടി .അഞ്ചു വർഷത്തെ കാത്തിരിപ്പിനു ശേഷം ആരംഭിച്ച മണ്ണ് നീക്കം ദിവസങ്ങൾക്കകം തടസ്സപ്പെട്ടു. പാമ്പാടി താലൂക്കാശുപത്രിക്കു വേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിനാണ് ഈ ദുർഗതി
കഴിഞ്ഞ യു.ഡി.എഫ് സർക്കാരാണ് കുട്ടികൾക്കു വേണ്ടിയുൾപ്പെടെയുള്ള പുതിയ വാർഡുകൾ നിർമ്മിക്കുന്നതിന് 2.75 കോടി രൂപ അനുവദിച്ചത്.എസ്റ്റിമേറ്റിനും ടെണ്ടർ നടപടികളുടെ പൂർത്തീകരണത്തിനും രണ്ട് വർഷത്തിലധികം താമസ്സം നേരിട്ടു പിന്നീട് കരാറുകാരൻ നേരിട്ടു വന്ന് സ്ഥലം പരിശോധിച്ച് ഒരു ബോർഡും സ്ഥാപിച്ച് മുങ്ങി. അന്വേഷണത്തിൽ മണ്ണെടുത്തു മാററുന്നത് തടസ്സമാണന്ന പരാതിയുണ്ടായി രണ്ടു വർഷം കൂടി പിന്നീടും ഉണ്ടായി. മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതിക്ക് അപേക്ഷ നൽകിയപ്പോൾ സ്ഥലത്തിൻ്റെ ആധാരം പ്രശ്നനമായി.ഇതു പരിഹരിക്കുവാൻ വീണ്ടും ഒരു വർഷമെടുത്തു.കോവിഡ് കാലത്തു കിട്ടിയ അനുമതിയിൻമേൽ നടപടി പിന്നീടും വൈകി. പാമ്പാടി ബ്ലോക്കു പഞ്ചായത്തിനു കീഴിലാണ് ആശുപത്രി .എൻ ജിനീയറിംഗ് വിഭാഗമെത്തി മണ്ണിൻ്റെ അളവ് എടുത്തു. 3400 ക്യുബിക്കടി മണ്ണുമാറ്റാനുണ്ടന്ന് കണ്ടെത്തി.അഞ്ചു ലക്ഷത്തിന് കരാറും നൽകി.2.5 ലക്ഷം അഡ്വാൻസ് തുക അടച്ചു. മണ്ണെടുപ്പ് തുടങ്ങി.എന്നാൽ ബാക്കി തുക അടയ്ക്കുന്നതിനായി ബാക്കിയുള്ള മണ്ണിൻ്റെ അളവെടുക്കണമെന്നായി കരാറുകാരൻ .ഈ സമയത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പായി. അളവ് തിട്ടപ്പെടുത്താൻ ഉദ്യോഗസ്ഥരെ കിട്ടിയില്ല. എല്ലാം കഴിഞ്ഞപ്പോൾ എ.ഇ.യ്ക്ക് കോവിഡ് പോസിറ്റീവ്. അത് നെഗറ്റീവായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല
മണ്ണെടുത്തു മാറ്റിയ ഭാഗത്തെ തിട്ട ഇടിഞ്ഞു പോകുമോ എന്ന ഭീതിയിലാണ് സമീപവാസികൾ. ഒരു കിണറും ഇതി തോട് ചേർന്നുണ്ട്.