പാമ്പാടിയിൽ കോഴിക്കടയിലെ കൃത്രിമം കൈയ്യോടെ പിടിച്ച് നാട്ടുകാർ കട പോലീസ് അടപ്പിച്ചു ..മെട്രോളജിക്കാർ കണ്ണടച്ചു , മണിക്കൂറുകൾക്കകം കട തുറന്നു..... മെട്രോളജി വകുപ്പിനെതിരെ ജനരോഷം


പാമ്പാടി : കഴിഞ്ഞ 2 വർഷമായി പാമ്പാടിയിലെ ഒരു കോഴിക്കടയിലെ തട്ടിപ്പ് നാട്ടുകാർ കൈയ്യോടെ പിടികൂടി . ഇന്നലെ ആയിരുന്നു  സംഭവം  പാമ്പാടി M G M ജംഗ്ഷനിൽ S B T ബാങ്കിന് സമീപം പ്രവർത്തിക്കുന്നതും കേരളത്തിൽ വിവിധ ജില്ലകളിലായി 200ൽപ്പരം ബ്രാഞ്ചുകളും ഉള്ള    K E F ചിക്കൻ സെൻ്റെറിൽ ആയിരുന്നു ഈ വൻ തട്ടിപ്പ്.
 

 ( കട ഇന്നലെ ) 


 ( കട ഇന്ന് ) 
കോഴി വാങ്ങിയ ഒരാൾക്ക് സംശയം തോന്നിയപ്പോൾ കടക്കുള്ളിൽ കയറി പരിശോധിച്ചപ്പോൾ ആണ് കള്ളി വെളിയിലായത് . ത്രാസിൽ നിന്നും ഒരു ചരട് താഴെ വലിച്ച് കെട്ടിയ ശേഷം കോഴിയെ ത്രാസിൽ വയ്ക്കുന്ന സമയത്ത് ചരടിൽ ചവിട്ടി പിടിക്കും അപ്പോൾ തൂക്കം കൂടുതൽ കാണിക്കും 2 Kg കോഴി തൂക്കൂമ്പോൾ 2 കിലോ 800 ഗ്രാം ആയിട്ടാണ് ത്രാസിൽ കാണിക്കുന്നത് . നിലവിൽ മാർക്കറ്റു വിലയെക്കാൾ പത്ത് രൂപ കുറച്ചാണ് വിൽപ്പനയും ഇവർ നടത്തിക്കൊണ്ടിരുന്നത്.  ഇത് കൈയ്യോടെ കണ്ടെത്തിയ നാട്ടുകാർ പാമ്പാടി പോലീസിനെ അറിയിച്ചു തുടർന്ന് പാമ്പാടി  എസ് ഐ   അനിൽ കുമാറിൻ്റെ നേതൃത്തത്തി പോലീസ്   സ്ഥലത്തെത്തി കട അടക്കുവാൻ ആവശ്യപ്പെട്ടു തുടർന്ന് കട അടച്ചു.  ഇന്നു രാവിലെ കടയുടെ ബോർഡ് മാറ്റി വീണ്ടും കച്ചവടം തുടങ്ങി



 പക്ഷെ , നിയമപരമായി നടപടി എടുക്കേണ്ട ലീഗൽ മെട്രോളജി വകുപ്പിലെ "വല്യ സാറന്മാർ " ഈ കാര്യത്തിൽ ഇടപെടാതിരക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം നാട്ടുകാർ ഉന്നയിച്ചു .
പാവപ്പെട്ട ഒരാൾ റേഷൻ മേടിക്കാൻ കപ്പക്കച്ചവടം ചെയ്യുമ്പോൾ ത്രാസ് പതിച്ചിട്ടില്ല എന്നു പറഞ്ഞ് അവൻ്റെ മുതുകത്ത് നോട്ടീസ് പതിക്കുന്ന അളവു തൂക്കവകുപ്പിൻ്റെ ശുഷ്കാന്തി എവിടെ എന്ന ചോദ്യം നാട്ടുകാർ ഇവിടെ ഉന്നയിക്കുന്നു .
കഴിഞ്ഞ വർഷം പുതുപ്പള്ളിയിലെ കൈതേപ്പാലത്തെ ഇവരുടെ കടയിൽ ഇതേപോലെ തന്നെ സമാന സംഭവം നടന്നിരുന്നു. കോഴിക്കോടൻ്റെ കട എന്ന അപരനാമത്തിൽ  അറിയപെടുന്ന ഈ കടയിൽ ലീഗൽ മെട്രോജിക്കാർ വന്നു പോകാറുണ്ടെങ്കിലും നടപടികൾ സ്വീകരിക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. പാലായിലെ സ്വന്തം ഫാമിൽ ഉൽപ്പാദിപ്പിച്ച ചിക്കൻ എന്ന വിശേഷണത്തോടെയാണ് ഇവർ കടം നടത്തി വരുന്നത്.
എല്ലാം വ്യാജമായ പാമ്പാടിയിലെ ഈ കട തുറന്നാൽ പ്രതിഷേധിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
أحدث أقدم