വാക്കുതർക്കം : കൊല്ലത്ത് അച്ഛനെ കൊലപ്പെടുത്തി മകൻ്റെ ക്രൂരത.






കൊല്ലം: മദ്യപാനത്തിനിടെ വാക്കുതർക്കം, കൊല്ലത്ത് അച്ഛനെ കൊലപ്പെടുത്തി മകൻ്റെ ക്രൂരത.
അഞ്ചലില്‍ കരുകോണ്‍ സ്വദേശി മടവൂർ കോളനിയിൽ രാജപ്പന്‍ (55) ആണ് മരിച്ചത്.
മകന്‍ സജീഷ് (35)നെ പൊലീസ് അറസ്റ്റുചെയ്തു. 

ഇരുവരും ഇന്നലെ ഒരുമിച്ചിരുന്ന് മദ്യപിക്കുകയും രാത്രിയില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് സജീഷ് രാജപ്പനെ തള്ളുകയും തുടർന്ന് വീഴുകയുമായിരുന്നു.
വീണയിടത്തു തന്നെയായിരുന്നു രാജപ്പന്‍ ഉറങ്ങിയത്.എന്നാല്‍ ഇന്നു രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

മകന്‍ കുറ്റം സമ്മതിച്ചെങ്കിലും സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.
രാജപ്പന്റെ ഭാര്യ വിലാസിനിയുടെ തലയിലും പരിക്കേറ്റിട്ടുണ്ട്‌.
സംഭവ സമയം വീട്ടിലുണ്ടായിരുന്ന ഇവരുടെ ബന്ധുവിനെയും കസ്റ്റഡിയിലെടുത്തു.

أحدث أقدم