തൊഴിലാളി കമ്പനി കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ




തിരുവനന്തപുരത്ത് കയറ്റിറക്ക് തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍. വേളി മാധവപുരം സ്വദേശി പ്രഫുല്ലകുമാറി (50) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

കൊച്ചുവേളി ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേ കമ്പനിയിലെ തൊഴിലാളിയായ ഇദ്ദേഹത്തെ കമ്പനിക്കുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടിണി മൂലമാണ് പ്രഫുല്ലകുമാര്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് തൊഴിലാളികള്‍ പ്രതിഷേധിക്കുകയാണ്. 145 ദിവസമായി കമ്പനി പൂട്ടിക്കിടക്കുകയാണ്. കമ്പനി തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് സമരവും നടക്കുന്നുണ്ട്. പ്രഫുല്ലകുമാര്‍ ഇന്നലവരെ സമരപ്പന്തലില്‍ ഉണ്ടായിരുന്നു. സാമ്പത്തികമായി വലിയ പ്രയാസത്തിലായിരുന്നെന്ന് തൊഴിലാളികള്‍ പറയുന്നു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രഫുല്ലകുമാറിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.
Previous Post Next Post