കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് നടന്‍ മുകേഷ്

കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് നടന്‍ മുകേഷ്


കൊല്ലം: കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് നടന്‍ മുകേഷ്. എന്നാല്‍ താന്‍ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടി ആണെന്നും അദ്ദേഹം പറഞ്ഞു. തുടങ്ങി വച്ച പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനും അവ സജീവമായി മുന്നോട്ടു കൊണ്ടുപോകാനും തനിക്ക് താല്‍പര്യമുണ്ടെന്നും ജില്ലയിലെ സിപിഎം നേതാക്കന്‍മാരുടെ സാന്നിധ്യത്തില്‍ താന്‍ പറഞ്ഞിട്ടുണ്ടെന്ന് മുകേഷ് പറഞ്ഞു.

സിനിമാ തിരക്കുകള്‍ പരമാവധി മാറ്റി വച്ചാണ് എംഎല്‍എ എന്ന നിലയില്‍ കൊല്ലത്ത് മുകേഷ് സജീവമാകുന്നത്. തെരഞ്ഞെടുപ്പ് വിളിപ്പുറത്ത് എത്തി നില്‍ക്കേ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കിയുളള പുതുവര്‍ഷ കലണ്ടറും എംഎല്‍എ പുറത്തിറക്കി.
Previous Post Next Post