ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കേരളം ഒന്നമതായ് തുടരുകയാണ്. സംസ്ഥാനത്തെ കാവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായ് വര്‍ദ്ധിക്കുന്ന സാഹചര്യം വിലയികുത്താന്‍ കേന്ദ്ര സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പ്രത്യേക സംഘത്തെ അയക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കയാണ്, ടെസ്റ്റിംഗ് എങ്ങനെയെല്ലാമാണ് നടത്തുന്നത്, ഇവയില്‍ എന്തെങ്കിലും പിഴവുകളുണ്ടോ തുടങ്ങിയകാര്യങ്ങളാവും സംഘം വിലയിരുത്തുക. എന്‍.സി.ഡി.സി. (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്ച കേരളത്തില്‍ എത്തുക.
*വാർത്തകൾ വാട്‌സാപ്പിൽ ലഭിക്കാൻ 👇🏼*
https://chat.whatsapp.com/IJ5JD3tP2yk0eYTNVlZeYH