ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷൻ കോവി ഡിൻ്റെ പിടിയിൽ




ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ കോവിഡ് വ്യാപകം. ഇന്ന് നടത്തിയ ആന്‍റിജന്‍ പരിശോധനയില്‍ ഇതുവരെ 17 പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു.

15 കോൺസ്റ്റബിൾമാർക്കും ഒരു ഹോം ഗാർഡിനും സ്വീപ്പർക്കുമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പരിശോധനാഫലങ്ങള്‍ വരാനിരിക്കെ രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത.

ഇതോടെ തിരക്കേറെയുള്ള ഏറ്റുമാനൂർ സ്റ്റേഷന്‍റെ പ്രവർത്തനം പ്രതിസന്ധിയിലായി. നേരത്തെ നാല് പേര്‍ക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ ചികിത്സയിലാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങിയതോടെയാണ് മറ്റുള്ളവരും കൂട്ടത്തോടെ ഇന്ന് പരിശോധനയ്ക്ക് വിധേയരായത്.



أحدث أقدم