നാഗമ്പടം പാലത്തിൽ നിന്ന്​ മീനച്ചിലാറ്റിൽ ചാടിയ യുവാവി​ൻ്റെ മൃതദേഹം കണ്ടെത്തി.







കോട്ടയത്ത് നാഗമ്പടം പാലത്തിൽ നിന്ന്​ മീനച്ചിലാറ്റിൽ ചാടിയ യുവാവി​ൻ്റെ മൃതദേഹം കണ്ടെത്തി.

ഏറ്റുമാനൂർ കൊച്ചുപുരക്കൽ സന്തോഷി​ൻ്റെ (41) മൃതദേഹമാണ്​ തിങ്കളാഴ്​ച രാവിലെയാണ് താഴത്തങ്ങാടി ആറ്റിൽ കണ്ടെത്തിയത്​ . നാട്ടുകാർ അറിയിച്ചതിനെതുടർന്ന്​ ഫയർഫോഴ്​സ്​ എത്തി മൃതദേഹം കരക്കെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം നാഗമ്പടം പാലത്തിൽ സംശയാസ്​പദ സാഹചര്യത്തിൽ ബാഗ്​ കണ്ടെത്തിയതിനെതുടർന്ന്​ ഫയർഫോഴ്​സ്​ പുഴയിൽ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കണ്ടെത്താനായില്ല. മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക്​ മാറ്റി.
أحدث أقدم