തലകീഴായി നിന്ന് നടന്‍ ജയസൂര്യയുടെ ആറ് ചിത്രങ്ങള്‍ വരച്ച്‌ ഫൈസല്‍ നേടിയത് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോഡ്സ്





തലകീഴായി നിന്ന് നടന്‍ ജയസൂര്യയുടെ ആറ് ചിത്രങ്ങള്‍ വരച്ച്‌ ഫൈസല്‍ നേടിയത് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോഡ്സ്. വടകര സ്വദേശിയായ ഫൈസലാണ് അത്യപൂര്‍വമായ നേട്ടം കൈവരിച്ചത്.

ഒന്നര മണിക്കൂറെടുത്ത് തലകുത്തി നിന്ന് രണ്ട് കൈകളും ഉപയോഗിച്ചായിരുന്നു ഫൈസല്‍ ചിത്രങ്ങള്‍ വരച്ചത്. ഹെഡ് സ്റ്റാന്റ് പൊസിഷനില്‍ ഏറ്റവും കൂടുതല്‍ പോര്‍ട്രെയ്റ്റ് വരച്ച റെക്കോഡാണ് ഫൈസല്‍ സ്വന്തമാക്കിയത്.

ജയസൂര്യയെ കൂടാതെ നിരവധി ചിത്രങ്ങള്‍ തലകീഴായി നിന്ന് ഫൈസല്‍ വരച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, രജനികാന്ത്, കമല്‍ ഹാസന്‍ തുടങ്ങി ഒട്ടനവധി താരങ്ങളുടെ ചിത്രങ്ങള്‍ ഫൈസല്‍ ഇതിനകം വരച്ചു കഴിഞ്ഞു.

കൈകള്‍ കൊണ്ട് മാത്രമല്ല കാലുകൊണ്ടും പടംംവരക്കാന്‍ ഫൈസലിന് അറിയാം.


Previous Post Next Post