ലോകത്തിലെ ഏറ്റവും വലുതും ഭാരതത്തിലെ ആദ്യത്തേതുമായ ശ്രീചക്ര മഹാമേരു ക്ഷേത്രം കൊല്ലം പെരുമ്പുഴയിൽ ഉയരും. ഇവിടത്തെ ശ്രീശങ്കരാചാര്യ മഠത്തിലാണ് ക്ഷേത്രം ഉയരുന്നത്. 2024ല്‍ പൂര്‍ത്തിയാകും. ശ്രീശങ്കരാചാര്യ ക്ഷേത്ര ട്രസ്റ്റാണ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്. മഠാധിപതി സ്വാമി സൗപര്‍ണിക വിജേന്ദ്രപുരിയുടെ 41-ാം ജന്മദിനമായ നാളെ ശ്രീചക്രക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിക്കും.
ഭാരതത്തിലെ ശങ്കരാചാര്യ ബാലപീഠങ്ങളുടെ മഠാധിപതിയും ലോക ഹിന്ദുസഭാ അദ്ധ്യക്ഷനും ഭാരത ഹിന്ദു ആചാര്യ സഭയുടെ ജനറല്‍ സെക്രട്ടറിയുമാണ് സ്വാമി സൗപര്‍ണിക വിജേന്ദ്ര പുരി.