ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ യജ്ഞം ആരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള ഘട്ടത്തിലാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഷണൽ മെട്രോളജി കോൺക്ലവ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിനെതിരെ രണ്ട് വാക്സിനുകളുമായാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ രംഗത്തെത്തിയിരിക്കുന്നത്. ശാസ്ത്രജ്ഞരെ ഓർത്ത് രാജ്യം അഭിമാനം കൊള്ളുന്നു.
ശാസ്ത്രജ്ഞരുടെ കഠിനപ്രയത്നത്തിന്റെ ഫലമാണ് വാക്സിൻ, അത് വികസിപ്പിച്ച ശാസത്രജ്ഞരോടും സാങ്കേതിക വിദഗ്ധരോടും രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഞായറാഴ്ചയാണ് കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകിയത്. ഉപാധികളോടെ വാക്സിൻ ഉപയോഗിക്കാനാവും.