കേന്ദ്രത്തെ വിമർശിച്ചും സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും ഗവർണറുടെ നയപ്രഖ്യാപനം; ബഹിഷ്‌കരിച്ച് പ്രതിപക്ഷം

 
  പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനത്തിന് ഗവര്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കം. ബജറ്റ് അവതരിപ്പിക്കാന് ചേരുന്ന സമ്മേളനം ഈ സര്ക്കാരിന്റെ കാലത്തെ അവസാനത്തേതാണ്. 

കേന്ദ്ര സര്ക്കാരിനെതിരെയുള്ള ഭാഗങ്ങളടക്കം വായിച്ചും സംസ്ഥാന സര്ക്കാരിന്റെ നേട്ടങ്ങൾ എണ്ണി പറഞ്ഞുമാണ് ഗവര്ണർ നയപ്രഖ്യാപന പ്രസംഗം നടത്തിയത്. 

സര്ക്കാരിനെതിരെ പ്രതിഷേധിച്ച് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ചു  സഭ ആരംഭിച്ചത് മുതൽ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സര്ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്ഡും ഉയര്ത്തിയാണ് പ്രതിഷേധം. ഗവര്ണർ പ്രസംഗിക്കുമ്പോൾ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മുദ്രാവാക്യം വിളിച്ച പ്രതിപക്ഷത്തോട് ഗവര്ണർ നീരസം പ്രകടിപ്പിച്ചു. കടമ നിര്വഹിക്കാൻ അനുവദിക്കണമെന്നും ദയവായി തന്നെ തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. 

ഗവര്ണറുടെ പ്രസംഗം തുടര്ന്നുകൊണ്ടിരിക്കെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. സഭാ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
 പ്രതിപക്ഷത്തിന് പിന്നാലെ പി.സി ജോര്ജും സഭയിൽ നിന്നിറങ്ങിപ്പോയി. ബിജെപി എംഎല്എ ഒ.രാജഗോപാൽ സഭയിൽ തുടര്ന്നു.
أحدث أقدم