106 പേരെ കൂടി സ്ഥിരപ്പെടുത്താൻ മന്ത്രിസഭ അനുമതി





 തിരുവനന്തപുരം : ടൂറിസം വകുപ്പിലെ 90 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

 10 വർഷം ജോലി ചെയ്ത താത്കാലിക ജീവനക്കാർക്കാണ് സ്ഥിരനിയമനം.
കൂടാതെ, നിർമിതി കേന്ദ്രത്തിലെ 10 വർഷം പൂർത്തിയാക്കിയ 16 പേരെയും സ്ഥിരപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി. 

മറ്റു ചില വകുപ്പുകളിലും സ്ഥിരപ്പെടുത്തൽ നടന്നിട്ടുണ്ട്. ആകെ 150-ഓളം പേരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.

ടൂറിസം വകുപ്പിൽ, പി.എസ്.സി. വഴി നിയമനം നൽകുന്ന തസ്തികകളിൽ അല്ല സ്ഥിരപ്പെടുത്തൽ നടത്തിയിരിക്കുന്നതെന്നും അതിനാൽ ഇതിൽ പുതുമയില്ലെന്നുമാണ് സർക്കാർ പറയുന്നത്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. 

ഉദ്യോഗാർഥികളുടെ സമരം മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. താല്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.


Previous Post Next Post