അറയ്ക്കല്‍ കൊട്ടാരം ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ

പാമ്പാടി : അറയ്ക്കല്‍ കൊട്ടാരം ദേവീക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 12ന് നടക്കും. 

ഗണപതിഹോമം, വിഷ്ണുപൂജ, നവകാഭിഷേകം, കുടക്കീഴില്‍ ഊണ്, ദീപാരാധന, ഭഗവതിസേവ തുടങ്ങിയ ചടങ്ങുകള്‍ നടക്കും. തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി ഓണിയപ്പുലത്ത് ഇല്ലത്ത് സജീവന്‍ നമ്പൂതിരി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.

 കോവിഡ് പ്രോട്ടോക്കോള്‍ നിയന്ത്രണങ്ങളോടെയായിരിക്കും ചടങ്ങുകള്‍ നടക്കുകയെന്ന് ക്ഷേത്രസമിതി അറിയിച്ചു. ചെറുവള്ളിക്കാവ് ദേവീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവത്തിനുള്ള കൊടിക്കൂറയും കൊടിക്കയറും അറയ്ക്കല്‍ കൊട്ടാരം ദേവീക്ഷേത്രസമിതി 21ന് വൈകിട്ട് 5.30ന് ക്ഷേത്ര നടയില്‍ സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് പി. ചന്ദ്രമോഹനന്‍ നായര്‍, സെക്രട്ടറി കെ. ശശികുമാര്‍, ട്രഷറര്‍ വി. ഇ ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.
Previous Post Next Post