മഞ്ഞുമലയിടിച്ചിൽ ; ചമോലിയിൽ 13 ഗ്രാമങ്ങൾ ഒറ്റപ്പെട്ടു









ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി ജി​ല്ല​യി​ൽ ന​ന്ദാ​ദേ​വി ഗ്ലേ​സി​യ​റി​ന്‍റെ(​മ​ഞ്ഞു​മ​ല) ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ വെ​ള്ള​പ്പാ​ച്ചി​ലി​ൽ 13 ഗ്രാ​മ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ടു. പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പി​ക്കു​ന്ന പാ​ല​ങ്ങ​ൾ ഒ​ഴു​കി​പ്പോ​യ​തോ​ടെ​യാ​ണ് ഗ്രാ​മ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട​ത്.

ബോ​ർ​ഡ​ർ റോ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ അ​ഞ്ച് പാ​ല​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്. ഇ​തി​ൽ ഒ​രെ​ണ്ണം വ​ലി​യ പാ​ല​വും മ​റ്റു​ള്ള​വ ചെ​റു​തു​മാ​ണ്. ഒ​റ്റ​പ്പെ​ട്ടു​പോ​യ ഗ്രാ​മ​ങ്ങ​ളി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗം എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.
17 ഗ്രാ​മ​സ​ഭ പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ദു​ര​ന്തം ബാ​ധി​ച്ച​ത്. ഇ​തി​ൽ 11 പ്ര​ദേ​ശ​ത്ത് മാ​ത്ര​മാ​ണ് ജ​ന​വാ​സം നി​ല​വി​ലു​ള്ള​ത്. മ​റ്റു​ള്ള പ്ര​ദേ​ശ​ത്തെ ആ​ളു​ക​ൾ ശൈ​ത്യം ആ​രം​ഭി​ച്ച​തോ​ടെ താ​ഴ്‌​വാ​ര​ങ്ങ​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു.

ച​മോ​ലി ജി​ല്ലാ ക​ള​ക്ട​ർ സ്വാ​തി എ​സ്. ഭ​ദോ​ര്യ​യും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി. ​യ​ശ്വ​ന്ത് സിം​ഗ് ചൗ​ഹാ​നും പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണ്.


Previous Post Next Post