ബോർഡർ റോഡ് ഓർഗനൈസേഷന്റെ അഞ്ച് പാലങ്ങളാണ് തകർന്നത്. ഇതിൽ ഒരെണ്ണം വലിയ പാലവും മറ്റുള്ളവ ചെറുതുമാണ്. ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളിൽ അവശ്യവസ്തുക്കൾ ഹെലികോപ്റ്റർ മാർഗം എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
17 ഗ്രാമസഭ പ്രദേശങ്ങളെയാണ് ദുരന്തം ബാധിച്ചത്. ഇതിൽ 11 പ്രദേശത്ത് മാത്രമാണ് ജനവാസം നിലവിലുള്ളത്. മറ്റുള്ള പ്രദേശത്തെ ആളുകൾ ശൈത്യം ആരംഭിച്ചതോടെ താഴ്വാരങ്ങളിലേക്ക് മാറിയിരുന്നു.
ചമോലി ജില്ലാ കളക്ടർ സ്വാതി എസ്. ഭദോര്യയും ജില്ലാ പോലീസ് മേധാവി പി. യശ്വന്ത് സിംഗ് ചൗഹാനും പ്രദേശത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്.