ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 14പേര്‍ മരിച്ചു.
Guruji 0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ മദര്‍പുര്‍ ഗ്രാമത്തിലെ ദേശീയപാതയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പടെ 14പേര്‍ മരിച്ചു.
നാലുകുട്ടികള്‍ മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഇതില്‍ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്തവിധം ചിതറിപ്പോയി. ബസ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.