പരമ്പരാഗത ശക്തി കേന്ദ്രങ്ങളിൽ പാർട്ടിയെ മത്സരിപ്പിക്കണം. പാർട്ടിയുടെ ജനപിന്തുണയും ശക്തിയും അനുസരിച്ച് പരിഗണന നൽകണമെന്നും ജോസ് ആവശ്യപ്പെട്ടു. വളരെ പോസറ്റീവായിട്ടാണ് ചര്‍ച്ച നടന്നതെന്നും വലിയ പ്രതീക്ഷയുണ്ടെന്നും ജോസ് കെ.മാണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളാ കോൺഗ്രസ്-എമ്മിന് കാഞ്ഞിരപ്പള്ളി, ആലത്തൂർ മണ്ഡലങ്ങൾ വിട്ടുനൽകാമെന്നും സിപിഎം അറിയിച്ചതായി സൂചനകളുണ്ട്.
പാലാ സീറ്റിന്റെ അവകാശി ജോസ് കെ.മാണി തന്നെയെന്ന് മുന്നണി പ്രവേശന വേളയില്‍ സിപിഎം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എൽ.ജെ.ഡി 7 സീറ്റും എൻ.സി.പി 4 സീറ്റും ആവശ്യപ്പെട്ടിട്ടുണ്ട്.