പാമ്പാടി വെള്ളൂരിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റ് ഇടിച്ച് അപകടം. യാത്രക്കാരിക്ക് പരിക്ക്.



പാമ്പാടി .  നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റ് ഇടിച്ച് അപകടം. യാത്രക്കാരിക്ക് പരിക്ക്. മങ്ങാട്ട്കളത്തിൽ അനില വർഗീസ് (63) ആണ് പരിക്കേറ്റത്.  രാവിലെ ആയിരുന്നു സംഭവം. ആശുപത്രിയിൽ പോകുന്നതിനായി വീട്ടിൽ നിന്നും ഓട്ടോയിൽ പോകുന്നതിനിടെ അണ്ണാടി വയലിന് സമീപം  ദേശീയപാതയിലേക്ക്  പ്രവേശിക്കുന്നതിന് തൊട്ടുമുൻപായി ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറയുകയായിരുന്നു. പിൻസീറ്റിൽ ഇരുന്ന അനിലയുടെ മൂക്ക് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സക്കായി പ്രവേശിപ്പിച്ചു.

Previous Post Next Post