കതിരൂര് മനോജ് വധക്കേസിലെ 15 പ്രതികൾക്കും ജാമ്യം






കൊച്ചി ‍: കതിരൂര് മനോജ് വധക്കേസിലെ 15 പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി വിക്രമനടക്കമുള്ളവർക്കാണ്‌ ജാമ്യം അനുവദിച്ചത്‌. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള കര്‍ശന വ്യവസ്ഥകളോടെയാണ് സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട് അഞ്ച് വര്‍ഷത്തിലേറെയായി പ്രതികള്‍ ജയിലില്‍ കഴിയുകയായിരുന്നു. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകത്തിന് യുഎപിഎ ചുമത്തുന്ന ആദ്യ കേസാണ് കതിരൂര്‍ മനോജ് വധക്കേസ്.

أحدث أقدم