മീററ്റ്: മാവിലേക്ക് തുപ്പിക്കൊണ്ട് തന്തൂരി റൊട്ടിയുണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ പാചകക്കാരൻ നൗഷാദ് എന്ന സുഹൈലിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തുപ്പിയ ശേഷം റൊട്ടിയുണ്ടാക്കുന്ന പരിപാടി ആരംഭിച്ചിട്ട് എത്ര കാലമായെന്ന പോലീസിന്റെ ചോദ്യത്തിന് 10-15 വർഷമായെന്നായിരുന്നു സുഹൈലിന്റെ മറുപടി. പോലീസിന്റെ ചോദ്യത്തിനോട് സുഹൈൽ പ്രതികരിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്.
ഫെബ്രുവരി 16ന് അരോമ ഗാർഡനിൽ നടന്ന വിവാഹ ചടങ്ങിനിടെയായിരുന്നു സുഹൈലിന്റെ പ്രവൃത്തി പുറംലോകം അറിഞ്ഞത്. സമൂഹ മാദ്ധ്യമങ്ങളിൽ സുഹൈലിന്റെ വീഡിയോ ചർച്ചയായിരുന്നു. തുടർന്ന് ഇയാളെ കണ്ടുപിടിക്കണമെന്നും കർശന ശിക്ഷകൊടുക്കണമെന്നും ആവശ്യം ഉയർന്നിരുന്നു. പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. മാവ് കുഴച്ച് പരത്തിക്കഴിഞ്ഞ റൊട്ടി അടുപ്പിലിട്ട് ചുട്ടെടുക്കുന്നതിന് മുൻപ് ഇയാൾ അതിൽ തുപ്പിയിരുന്നു എന്നാണ് വീഡിയോയിൽ നിന്നും വ്യക്തമായത്.
വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ ഒരാളാണ് വീഡിയോ പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതിനെ തുടർന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യവും ഉയർന്നിരുന്നു. പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ സുഹൈൽ അറസ്റ്റിലാവുകയായിരുന്നു.