മ​ഞ്ഞു​മ​ല​യി​ടി​ഞ്ഞു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​രി​ച്ച 31 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു​




ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ച​മോ​ലി ജി​ല്ല​യി​ൽ മ​ഞ്ഞു​മ​ല​യി​ടി​ഞ്ഞു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​രി​ച്ച 31 പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു​

കാ​ണാ​താ​യ 206 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. സൈ​ന്യ​വും എ​ൻ​ഡി​ആ​ർ​എ​ഫ്, ഐ​ടി​ബി​പി, എ​സ്ഡി​ആ​ർ​എ​ഫ് തു​ട​ങ്ങി​യ​വ​ർ രാ​ത്രി​യും പ​ക​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാണ്

ഞാ​യ​റാ​ഴ്ച രാ​വി​ലെ ന​ന്ദാ​ദേ​വി മ​ഞ്ഞു​മ​ല​യു​ടെ ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു​വീ​ണാ​ണു മി​ന്ന​ൽ​പ്ര​ള​യ​മു​ണ്ടാ​യ​ത്.  പ്ര​ദേ​ശ​ത്തെ ര​ണ്ടു വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ​ക്കു സാ​ര​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കാ​ണാ​താ​യ​വ​രി​ൽ വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളും ഏ​താ​നും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടു​ന്നു.

27 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യെ​ന്നു സ്റ്റേ​റ്റ് എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ സെ​ന്‍റ​ർ അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ൽ 12 പേ​രെ ത​പോ​വ​ൻ-​വി​ഷ്ണു​ഗ​ഡ് പ​ദ്ധ​തി പ്ര​ദേ​ശ​ത്തു​നി​ന്നും 15 പേ​രെ ഋ​ഷി​ഗം​ഗ പ​ദ്ധ​തി​പ്ര​ദേ​ശ​ത്തു​നി​ന്നു​മാ​ണു ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഹി​മ​പാ​ത​മ​ല്ല, പ​ർ​വ​ത​ഭാ​ഗ​ത്തു​നി​ന്നു ല​ക്ഷ​ക്ക​ണ​ക്കി​നു ട​ൺ മ​ഞ്ഞ് പെ​ട്ടെ​ന്ന് ഇ​ടി​ഞ്ഞു​വീ​ണ​താ​ണു മി​ന്ന​ൽ​പ്ര​ള​യ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് ശാ​സ്ത്ര​ജ്ഞ​രെ ഉ​ദ്ധ​രി​ച്ച് ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്ത് പ​റ​ഞ്ഞു.

Previous Post Next Post