പള്ളിക്കത്തോട്, കങ്ങഴ, കൂരോപ്പട, എന്നിവടങ്ങളിൽ ഓരോ പുതിയ രോഗികൾ കോട്ടയം ജില്ലയിൽ 458 പേർക്ക് കോവിഡ്പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ഇങ്ങനെ


കോട്ടയം ജില്ലയിൽ  458 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 456 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ട് പേർ രോഗബാധിതരായി. പുതിയതായി  6541 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരിൽ 236 പുരുഷൻമാരും 193 സ്ത്രീകളും 29 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

466 പേർ രോഗമുക്തരായി. 5746 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 70002 പേർ കോവിഡ് ബാധിതരായി.  64025 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 16511 പേർ ക്വാറന്‍റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കോട്ടയം- 52

കാണക്കാരി- 18

ഈരാറ്റുപേട്ട- 17

പാറത്തോട്, കുറവിലങ്ങാട്- 16

വാഴൂർ, മുണ്ടക്കയം-14

കടുത്തുരുത്തി, ഏറ്റുമാനൂർ-13

പായിപ്പാട്-12

മണിമല, പാല, കിടങ്ങൂർ-11

വെച്ചൂർ-10

രാമപുരം, കാഞ്ഞിരപ്പള്ളി-9

പുതുപ്പള്ളി, തൃക്കൊടിത്താനം, കരൂർ, ഉദയനാപുരം, ചങ്ങനാശേരി, അതിരമ്പുഴ, എരുമേലി, 
മുത്തോലി-8

വാഴപ്പള്ളി, പനച്ചിക്കാട്, കൂട്ടിക്കൽ-7

ഭരണങ്ങാനം, വിജയപുരം, പാമ്പാടി, വെള്ളൂർ-6

കല്ലറ, കടപ്ലാമറ്റം, വൈക്കം, വെള്ളാവൂർ, കോരുത്തോട്, -5

ടി.വി പുരം, തലയാഴം, തീക്കോയി, വെളിയന്നൂർ, മണർകാട്, മുളക്കുളം-4

കുറിച്ചി, ഞീഴൂർ, നെടുംകുന്നം, ചിറക്കടവ്, തിരുവാർപ്പ്, അയർക്കുന്നം, ഉഴവൂർ, കറുകച്ചാൽ, നീണ്ടൂർ-3

ആർപ്പൂക്കര, വാകത്താനം, മൂന്നിലവ്, മറവന്തുരുത്ത്, എലിക്കുളം, മാടപ്പള്ളി, മരങ്ങാട്ടുപിള്ളി, 
പൂഞ്ഞാർ-2

പള്ളിക്കത്തോട്, കങ്ങഴ, കൂരോപ്പട, കൊഴുവനാൽ, മാഞ്ഞൂർ, തലയോലപ്പറമ്പ്, പൂഞ്ഞാർ തെക്കേക്കര, തിടനാട്, മീനച്ചിൽ, അകലക്കുന്നം, മേലുകാവ്-1
Previous Post Next Post