കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ 50 ശതമാനം പുതുമുഖങ്ങൾ ആയിരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ്​ അന്‍വര്‍.





കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി പട്ടികയില്‍ 50​ ശതമാനം പുതുമുഖങ്ങളായിരിക്കുമെന്ന് കേരളത്തിന്‍റെ തെരഞ്ഞെടുപ്പ്​ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരിഖ്​ അന്‍വര്‍.

 യുവാക്കള്‍ക്കും വനിതകള്‍ക്കും ലിസ്​റ്റില്‍ മുന്‍തൂക്കം ലഭിക്കും. പകുതി സീറ്റില്‍ മുതിര്‍ന്ന നേതാക്കളാകും മത്സരിക്കുകയെന്ന്​ അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

വിജയസാധ്യത മാത്രമാണ്​ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ മാനദണ്ഡം. മികച്ച പ്രതിച്ഛായ ഉള്ളവര്‍ക്കും പാര്‍ട്ടിക്കും ജനത്തിനും സേവനം നല്‍കിയവര്‍ക്കും മാത്രമേ ഇടമുള്ളൂ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പുറത്തിറക്കുമെന്നദ്ദേഹം പറഞ്ഞു.


Previous Post Next Post