യുവാക്കള്‍ക്കും വനിതകള്‍ക്കും ലിസ്റ്റില്‍ മുന്‍തൂക്കം ലഭിക്കും. പകുതി സീറ്റില്‍ മുതിര്‍ന്ന നേതാക്കളാകും മത്സരിക്കുകയെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ മാനദണ്ഡം. മികച്ച പ്രതിച്ഛായ ഉള്ളവര്‍ക്കും പാര്‍ട്ടിക്കും ജനത്തിനും സേവനം നല്‍കിയവര്‍ക്കും മാത്രമേ ഇടമുള്ളൂ. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കുന്ന സ്ഥാനാര്‍ഥി പട്ടിക ഉടന്‍ പുറത്തിറക്കുമെന്നദ്ദേഹം പറഞ്ഞു.