വിവാഹം കഴിഞ്ഞ് 6 മാസം സംശയ രോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ്ഭാര്യയെ കഴുത്തറുത്ത് കൊന്നു





കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. കൊടിയത്തൂരിലാണ് സംഭവം. ചെറുവാടി പഴം പറമ്പില്‍ മുഹ്‌സിലയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം. സംഭവത്തില്‍ ഭര്‍ത്താവ് ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് ഏറെ നാളായിട്ടില്ല. കുടുംബ വഴക്ക് പതിവായിരുന്നെന്നും ഷഹീറിന് ഭാര്യയെ സംശയമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. മുഹ്‌സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Previous Post Next Post