പസഫിക് സമുദ്രത്തിൽ 7.7 തീവ്രതയിൽ ഭൂചലനം.






പസഫിക് സമുദ്രത്തിൽ 7.7 തീവ്രതയിൽ ഭൂചലനം. സുനാമി ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്. ന്യൂസിലൻഡ് അടക്കമുള്ള ദ്വീപ് രാഷ്ട്രങ്ങൾക്കാണ് മുന്നറിയിപ്പ്.

ലോയൽറ്റി ഐലൻഡിന് തെക്കുകിഴക്ക് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ബുധനാഴ്ച രാത്രിയോടെയാണ് ഭൂചലനമുണ്ടായത്. കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒരു മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പുണ്ട്


Previous Post Next Post