കോട്ടയം. കുടുംബങ്ങളുടെ ബജറ്റ് തകര്‍ത്ത് തരിപ്പണമാക്കിയ ഇന്ധനവിലവര്‍ദ്ധനവ് പിന്‍വലിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്.എം.എല്‍.എ. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിനെതിരെ കേരളാ കോണ്‍ഗ്രസ്സ് (എം) ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഹെഡ്‌പോസ്റ്റോഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിന്റെയും, ഡീസലിന്റെയും ദിവസേനയുള്ള വിലവര്‍ദ്ധനവ് ഉടനടി നിയന്ത്രിച്ചില്ലെങ്കില്‍ കേരളം പോലെയുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ അമിതമായ വര്‍ദ്ധനവ് ഉണ്ടാവും. ഇത് കുടുംബങ്ങളുടെ സാമ്പത്തിക രംഗത്ത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. നിര്‍മ്മല ജിമ്മി, വിജി എം.തോമസ്, ജോസ് പുത്തന്‍കാലാ, ഫിലിപ്പ് കുഴികുളം, രാജേഷ് വാളിപ്ലാക്കല്‍, പി.എം മാത്യു, ജോജി കുറുത്തിയാടന്‍, സഖറിയാസ് കുതിരവേലി, പ്രദീപ് വലിയപറമ്പില്‍, ജോസ് ഫിലിപ്പ്, പ്രിന്‍സ് സ്‌ക്കറിയ,ആന്റണി കളമ്പുകാടന്‍, റൂബി ജോസ്, ജോസ് പള്ളിക്കുന്നേല്‍, എന്‍.എ മാത്യു,കിങ്സ്റ്റൻ രാജ എന്നിവർ പ്രസംഗിച്ചു. ജി സജീവ്, രാധാകൃഷ്ണന്‍ ചീനിക്കുഴി, രാഹുൽ രഘുനാഥ്,ബെന്നി വടക്കേടം, മാത്യു തോട്ടം, ബെജു പുതിയിടത്തുചാലില്, വി.എം റെക്‌സോണ്‍,സജീഷ്,അനൂപ് എബ്രഹാം,തുടങ്ങിയവര്‍ നേതൃത്വം നൽകി.