ചങ്ങനാശേരിയിൽമാലിന്യക്കൂമ്പാരത്തിൽ നിന്നും തീ പടർന്നു. വൻ ദുരന്തം ഒഴിവായി. ചങ്ങനാശേരി മാർക്കറ്റിൽ വട്ടപ്പള്ളിയിൽ വെള്ളിയാഴ്ച്ച രാത്രി 12 ഓടെയായിരുന്നു സംഭവം.
രാത്രികാല പട്രോളിംഗിന് രണ്ട് പൊലീസുകാർ ആണ് തീ പടരുന്നത് കണ്ടത്. മാർക്കറ്റിലെ നഗരസഭയുടെ രണ്ട് കെട്ടിടങ്ങൾക്കിടയിൽ ആറടി പൊക്കത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നുമാവാം തീ ആളിപ്പടർന്നതെന്ന് പൊലീസുകാർ പറഞ്ഞു. തീആളി കത്തുന്നത് കണ്ട് സമീപത്ത് നിന്നിരുന്ന യുവാക്കളെയും പ്രദേശവാസികളെ പൊലീസുകാർ വിവരം അറിയിക്കുകയും തീ അണയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. ചങ്ങനാശേരി അഗ്നിശമന സേനയെ വിവരമറിയിച്ചതിനെ തുടർന്ന് ഇവർ എത്തിയാണ് രാത്രി വൈകി തീ അണച്ചത്.
തീ സമീപത്തെ കെട്ടിടങ്ങളിലേയ്ക്കും ഇലക്ട്രിക്ക് വയറുകളിലേയ്ക്കും പടരുന്നതിന് മുൻപ് അണച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവാക്കാനായതെന്ന് നാട്ടുകാരും പൊലീസുകാരും ഫയർ ഓഫീസർമാരും പറഞ്ഞു.