പാമ്പാടിയിൽ ഓട്ടോ തൊഴിലാളിയെയും ,മാതാവിനെയും ഹെൽമറ്റ് ഉപയോഗിച്ച് ക്രൂരമായി മർദ്ധിച്ചു മർദ്ധത്തിനുപയോഗിച്ച ഹെൽമറ്റ് തവിടുപൊടിയായി



പാമ്പാടി : ഇന്ന് വൈകിട്ട് 7 മണിയോടെ പാമ്പാടി ആലാംപള്ളി കവലയിൽ ആയിരുന്നു സംഭവം കാളച്ചന്തയിൽ ആരാധന ഓട്ടോ ഓടിക്കുന്ന ഷിജോമോനാണ് ക്രൂര മർദ്ധനം ഏറ്റത് ഹെൽമറ്റ് ഉപയോഗിച്ചായിരുന്നു മർദ്ധനം മർദ്ധിക്കാൻ ഉപയോഗിച്ച ഹെൽമറ്റ് പൊട്ടിത്തകർന്നു 
ആലാമ്പള്ളിയിൽ ഉള്ള കോഴിക്കടയുടെ മുമ്പിൽ നിർത്തിയ ഷിജോമോൻ്റെ ഓട്ടോ അവിടെ ബൈക്കിൽ എത്തിയ  രണ്ട് യുവാക്കൾക്ക് സൈഡ് നൽകി ഇല്ലാ എന്ന് ആരോപിച്ചായിരുന്നു മർദ്ധിച്ചത് മർദ്ധനത്തിൽ ഷിജോയുടെ തലക്ക് സാരമായ പരുക്കുക്ക് ഉണ്ട് ഷിജോയുടെ മാതാവിനും ക്രൂര മർദ്ധനം ഏറ്റു മർദ്ധനത്തിന് ശേഷം ബൈക്കിൽ എത്തിയവർ ബൈക്ക് ഓടിച്ച് പോയി മർദ്ധനത്തിനിടയിൽ ഷിജോയുടെ സ്വർണ്ണമാലയും നഷ്ടപ്പെട്ടു പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല പാമ്പാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു
Previous Post Next Post