മൃഗശാല നഗരഹൃദയത്തിൽ നിന്ന് നെയ്യാറിലേക്ക് മാറ്റാനുള്ള നീക്കത്തിൽ വിമർശനവുമായി മൃഗസംരക്ഷണ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടർ ജേക്കബ് അലക്സാണ്ടർ. മൃഗശാല മാറ്റുന്നത് സാമ്പത്തികവും പാരിസ്ഥിതികവുമായ ദുരന്തത്തിന് വഴിവെക്കുമെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയായിരിക്കുകയാണ്. 1859ൽ സ്ഥാപിതമായ, ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമേറിയ മൃഗശാലകളിലൊന്നായ തിരുവനന്തപുരം മൃഗശാല മാറ്റുന്നത് മൃഗങ്ങളെ പുതിയ കൂടുകളിലേക്ക് മാറ്റലല്ലെന്നും, മറിച്ച് ജീവിക്കുന്ന ഒരു പൈതൃകത്തെ പിഴുതെറിയലാണെന്നും അദ്ദേഹം കുറിച്ചു.
‘തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറിൽ സ്മാരകം പണിയരുത്’..
Deepak Toms
0
Tags
Top Stories