വേതനം, വ്യാവസായിക ബന്ധം, സാമൂഹിക സുരക്ഷിതത്വം എന്നിവയും തൊഴില്‍ സുരക്ഷ - ആരോഗ്യവും തൊഴില്‍ സാഹചര്യവുമായും ബന്ധപ്പെട്ട വിശാലമായ നാല് കോഡുകള്‍ നേരത്തെ തന്നെ പ്രസിഡന്റിന്റെ സമ്മതത്തോടെ വിജ്ഞാപനം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളാണ് ഇനി വിജ്ഞാപനം ചെയ്യാനുള്ളത്.
ചട്ടങ്ങള്‍ക്ക് അന്തിമ രൂപമായതായി തൊഴില്‍ വകുപ്പ് സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. 44 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ കൂട്ടിയിണക്കി തയ്യാറാക്കിയതാണ് പുതിയ ചട്ടം. 2019 ലാണ് വേതനം സംബന്ധിച്ച കോഡിന് പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചത്. 2020 ലായിരുന്നു മറ്റ് മൂന്നെണ്ണം രണ്ട് സഭകളിലും പാസായത്.
നാല് കോഡുകളും ഒരുമിച്ച് നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം