സ്കൂ​ളു​ക​ളി​ലെ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കുന്നു









തിരുവനന്തപുരം:  കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ല്‍ നി​രീ​ക്ഷ​ണം ക​ര്‍​ശ​ന​മാ​ക്കാ​ന്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം. സ്കൂ​ളു​ക​ളി​ലെ കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ ഓ​രോ സ്കൂ​ളു​ക​ളു​ടേ​യും സ്ഥി​തി​വി​ല​യി​രു​ത്ത​ണ​മെ​ന്നു പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ല്കി. കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ഊ​ർ​ജി​ത​മാ​ക്കാ​നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തീ​രു​മാ​നി​ച്ചു.

സം​സ്ഥാ​ന​ത്തെ ചി​ല സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.


Previous Post Next Post