മുഖ്യമന്ത്രിയെയും പിതാവിനെയും വീണ്ടും അധിക്ഷേപിച്ച് കെ സുധാകരന്‍


മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ എം.പി വീണ്ടും രംഗത്ത്.
സ്വാതന്ത്ര്യസമര കാലത്ത് മുല്ലപ്പള്ളിയുടെ പിതാവ് നാടിന് വേണ്ടി പടവെട്ടുമ്പോള്‍ പിണറായി വിജയന്റെ ചെത്തുകാരനായ പിതാവ് കള്ളും കുടിച്ച് പിണറായി അങ്ങാടിയില്‍ തേരാപാര നടക്കുകയായിരുന്നെന്ന് സുധാകരന്‍ പറഞ്ഞു.

കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ യോഗത്തിലായിരുന്നു പരാമര്‍ശങ്ങള്‍.
നേരത്തെയും മുഖ്യമന്ത്രിക്ക് എതിരെ കെ സുധാകരന്‍ ജാതി അധിക്ഷേപം നടത്തിയിരുന്നു. 'ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ എടുത്തിരിക്കുന്നു' എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തലശേരിയില്‍ നടത്തിയ പൊതുയോഗത്തിലായിരുന്നു കെ സുധാകരന്റെ പരാമര്‍ശം.
أحدث أقدم