കൊവിഡ് കണക്കില്‍ കേരളം ഇന്നും രാജ്യത്ത് ഒന്നാമത്.





കൊവിഡ് കണക്കില്‍ കേരളം ഇന്നും രാജ്യത്ത് ഒന്നാമത്. ഇത്ആശങ്കയുയര്‍ത്തുന്നു.സംസ്ഥാനം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഐസിഎംആർ

 പുതുതായി കൊവിഡ് സ്ഥിരീകരിക്കുന്നവരില്‍ 50 ശതനമാനത്തോളം പേരും കേരളത്തിലാണെന്നത് ആശങ്കയുയര്‍ത്തുന്നു. 
സംസ്ഥാനം കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിച്ചു.

രാജ്യത്താകെ ചികിത്സയിലുള്ള 141511 പേരില്‍ 64390 പേരും കേരളത്തിലാണ്. കേന്ദ്ര സര്‍ക്കാര്‍ കണക്കനുസരിച്ച്‌ രാജ്യത്ത് 10858371 പേര്‍ക്കാണ് ഇത് വരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 97.27 ശതമാനം പേരും രോഗമുക്തി നേടി. ഇത് വരെ 155252 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. 
1.43 ശതമാനമാണ് മരണ നിരക്ക്.
أحدث أقدم