ബോളിവുഡ് നടിയും സൂപ്പർ താരവുമായ സണ്ണിലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.








പൂവാർ: ബോളിവുഡ് നടിയും സൂപ്പർ താരവുമായ സണ്ണിലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. പെരുമ്പാവൂർ സ്വദേശിയായ ഷിയാസിൻ്റെ പരാതിയിലാണ് ചോദ്യംചെയ്തത്.വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി 29 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി. പണംവാങ്ങിയതായി സണ്ണിലിയോൺ സമ്മതിച്ചു എന്നാണ് സൂചന. എന്നാൽ പരിപാടികളിൽ പങ്കെടുക്കാത്തത് സംഘാടകരുടെ പിടിപ്പുകേട് കൊണ്ടാണെന്ന് സണ്ണിലിയോൺ പറഞ്ഞതെന്നും റിപ്പോർട്ടുണ്ട്. പൂവാറിൽ എത്തിയാണ് സണ്ണിലിയോണിനെ ചോദ്യം ചെയ്തത്.

2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവൽ പോളിൻ്റ് നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്.


أحدث أقدم