ബാലുശ്ശേരി മണ്ഡലത്തിലം വിവാഹ വീടുകളിലും പൊതു പരിപാടികളിലും സജീവമാവുകയാണ് ധർമ്മജൻ ബോൾഗാട്ടി. മത്സരിക്കാനുള്ള ആഗ്രഹത്തിന് പിന്നിൽ ബാലുശേരിയിലെ സൗഹൃദങ്ങളാണെന്ന് വ്യക്തമാക്കിയെങ്കിലും അന്തിമ തീരുമാനം എഐസിസിയുടേത് മാത്രമെന്ന് ഉറപ്പിക്കുകയാണ് ധർമജൻ.
മണ്ഡലത്തിലെ പ്രമുഖ വ്യക്തകളെ കണ്ട് ധർമ്മജൻ ആശയവിനിമം നടത്തുന്നുണ്ട്. ഇത്തവണ കുടുംബത്തോടൊപ്പമാണ് ധർമ്മജൻ ബാലുശ്ശേരി എത്തിയത്. സീറ്റിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്ത്വം ധര്‍മ്മജന് ഏതാണ്ട് ഉറപ്പ് നല്‍കിയെന്നാണ് സൂചന.