സി പി എമ്മിനെതിരെ വന്നാല്‍ കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ അവസ്ഥയുണ്ടാകും; പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി നേതാവിന്റെ ഭീഷണി പ്രസംഗം

കോഴിക്കോട്: ഡി ഐ എഫ് ഐ നേതാവിന്റെ പ്രസംഗം വിവാദത്തില്‍. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം രാഹുല്‍ രാജിന്റെ ഭീഷണി പ്രസംഗമാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. എടച്ചേരിയില്‍ സി പി എമ്മും യു ഡി എഫും തമ്മിലുള്ള സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി പി എം.സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു ഇയാളുടെ വിവാദ പ്രസംഗം. സി പി എമ്മിനെതിരെ വന്നാല്‍ കെ ടി ജയകൃഷ്ണന്‍ മാസ്റ്ററുടെ അവസ്ഥയുണ്ടാകും.അക്കാര്യം യൂത്ത് ലീഗ് ഓര്‍മിക്കണം. യൂത്ത് ലീഗിനെ നിലയ്ക്ക് നിര്‍ത്തുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന ഭീഷണിയാണ് പ്രസംഗത്തിനിടയ്ക്ക് മുഴക്കിയത്. അപവാദ പ്രചരണവുമായി സി പി എമ്മിനെതിരെ വന്നാല്‍ ഒരു യൂത്ത് ലീഗുകാരനും, യൂത്ത് കോണ്‍ഗ്രസുകാരനും പുറത്തിറങ്ങി നടക്കില്ല എന്നും രാഹുല്‍ പറഞ്ഞിരുന്നു.ഡി വൈ എഫ് ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ്, യുവജന കമ്മിഷന്‍ കോഓര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ ഇയാള്‍ വഹിക്കുന്നുണ്ട്.
Previous Post Next Post