തമിഴ്നാട്ടില്‍ പടക്കശാലയില്‍ വീണ്ടും സ്ഫോടനം.





തമിഴ്നാട്ടില്‍ പടക്കശാലയില്‍ വീണ്ടും സ്ഫോടനം. ശിവകാശിയിലെ കെ ആര്‍ ഫയര്‍വര്‍ക്സ് എന്ന സ്ഥാപനത്തിലാണ് പൊട്ടിത്തെറി. സംഭവത്തില്‍ ഒമ്പത് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ മൂന്നാമത്തെ സ്ഫോടനമാണിത്.ഉച്ചത്തില്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് പടക്കശാല കത്തുന്നത് കണ്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവിടെ പടക്ക നിര്‍മ്മാണത്തിനായി എഴുപതോളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുകയാണ്.ഫയര്‍ഫോഴ്സും പൊലീസും ഉള്‍പ്പടെ സംഭവസ്ഥലത്തേക്ക് എത്തിച്ചേരുന്നതേയുളളൂ. ശിവകാശിയിലെ ഒരു ഉള്‍പ്രദേശത്താണ് പടക്കശാല സ്ഥിതി ചെയ്യുന്നത്. ആയതിനാല്‍ തന്നെ ഇവിടേക്ക് എത്തിച്ചേരുക ബുദ്ധിമുട്ടാണ്.കഴിഞ്ഞദിവസമാണ് മധുരയ്ക്ക് സമീപം സാത്തൂരില്‍ പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ 19 പേര്‍ മരിച്ചത്. 36 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വെടിമരുന്ന് നിറയ്ക്കുന്നതിനിടെയായിരുന്നു സ്ഫോടനം. ഇതിനു തൊട്ടുപിന്നാലെയാണ് ശിവകാശിയില്‍ സ്ഫോടനം ഉണ്ടായത്.

أحدث أقدم