കോവിഡ് വ്യാപനം രൂക്ഷം; മുണ്ടക്കയത്ത് നീയന്ത്രണങ്ങള്‍ കര്‍ശനമാക്കി

മുണ്ടക്കയം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ മുണ്ടക്കയത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. വ്യാപാരസ്ഥാപനങ്ങളില്‍ ഒരു സമയം അഞ്ചില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കില്ല.

കടകള്‍ക്കുള്ളിലും സാമൂഹിക അകലം ഉറപ്പാക്കാനും തീരുമാനമായി. നേരത്തെ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴുവരെ മാത്രമാക്കാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും സമയ ക്രമീകരണം തത്കാലം വേണ്ടെന്നുവച്ചു.

ടൗണിനു സമീപമുള്ള 2, 3, 21 വാര്‍ഡുകള്‍ അടക്കം അഞ്ചു വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. 

മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള ബോധവത്കരണ അനൗണ്‍സ്‌മെന്റ് നടത്തുമെന്നും വെള്ളിയാഴ്ച ആന്റിജന്‍ ടെസ്റ്റ് ഉണ്ടായിരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ് അറിയിച്ചു.


أحدث أقدم