വാഹനാപകടത്തില്‍ എ.എസ്.ഐ മരിച്ചു.




കാഞ്ഞങ്ങാട്: കാലിക്കടവില്‍ വാഹനാപകടത്തില്‍ എ.എസ്.ഐ മരിച്ചു. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ, കരിവെള്ളൂര്‍ കുണിയന്‍ സ്വദേശി മനോഹരന്‍ (49) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് നീലേശ്വരം ഭാഗത്തു നിന്നും വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിന്നില്‍ നിന്നു വന്ന ലോറി ഇടിച്ചാണ് അപകടം. ഉടന്‍ ചെറുവത്തൂരിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.



Previous Post Next Post