27നു തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകൾ






തിരുവനന്തപുരം: ഫെബ്രുവരി 27നു തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മത്സ്യത്തൊഴിലാളി സംഘടനകൾ രംഗത്ത് എത്തി. ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയുമായി ധാരണ പത്രത്തിൽ ഒപ്പിട്ടതിൽ പ്രധിഷേധിച്ചാണ്‌ ഹർത്താൽ. അന്നേദിവസം ഹാർബറുകൾ സ്തംഭിപ്പിക്കാനുമാണ് തീരുമാനം. തിങ്കളാഴ്ച മന്ത്രി മേഴ്‌സിക്കുട്ടി അമ്മയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചും നടത്തും.
       അമേരിക്കൻ കമ്പനിയായ ഇഎംസിസിയുടെ പ്രതിനിധികളുമായി താൻ ചർച്ച നടത്തിയിരുന്നു എന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്തു വെച്ച് കണ്ടിരുന്നു. എന്താണ് സംസാരിച്ചതെന്ന് ഓർക്കുന്നില്ല. ന്യൂയോർക്കിൽ വെച്ച് ആരെയും കണ്ടിരുന്നില്ല. ചർച്ചയും നടത്തിയിട്ടില്ല എന്നാണ് ഇന്നലെ പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.


Previous Post Next Post