തിരുവനന്തപുരം: പള്ളിപ്പുറത്തെ ടെക്‌നോസിറ്റിയിൽ പണിത പുതിയ കെട്ടിടസമുസമുച്ചയം ഇന്ന് വൈകിട്ട് 05 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. പുതിയ സമുച്ചയത്തിൽ ഓഫീസ് തുടങ്ങാൻ 23 ഐ.ടി കമ്പനികൾ താത്പര്യം അറിയിച്ചിട്ടുണ്ട്.കൂടാതെ ടാറ്റ ഗ്രൂപ്പും ഇവിടേക്ക് എത്തുന്നുണ്ട്.
ടെക്‌നോപാർക്കിന്റെ നാലാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള ടെക്‌നോസിറ്റിയിൽ 11 കമ്പനികളാണ് ആദ്യം പ്രവർത്തിക്കുക. 2017 ഒക്ടോബർ 27നാണ് ഐടി കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. മൂന്നു നിലകളാണുള്ളത്. ഓരോ നിലയുടെയും വിസ്തീർണം 50,000 ചതുരശ്രയടി വരും.